ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന: പിറവത്ത് 8 സ്ഥാപനങ്ങളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി

പിറവം: പിറവത്ത് ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. വെള്ളിയാഴ്ച ആരോഗ്യ വകുപ്പ് 15 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 8 സ്ഥാപനങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണം പിച്ചെടുത്തത്. നഗരത്തിലെ ഐശ്വര്യ ഹോട്ടലില്‍ നിന്ന് പഴകിയ പുളിശ്ശേരിയും, ജാക്ക്രസ് കോഫി ഹൗസില്‍ നിന്ന് പഴകിയ എണ്ണ, ബീഫ് ഗ്രേവി, കടലക്കറി, സിറ്റി ഹോട്ടലില്‍ നിന്ന് പഴകിയ ബീഫ് കറി, കുഞ്ഞൂഞ്ഞ് ഹോട്ടലില്‍ നിന്ന് പഴയ പന്നിയിറച്ചി കറി, പഴകിയ എണ്ണ, ഹോട്ടല്‍ ഹണീബിയില്‍ നിന്ന് പഴകി ചിക്കന്‍ അല്‍ഫാം, ഫിഷ് ഫ്രൈ, ഹോട്ടല്‍ അഥീനയില്‍ നിന്ന് ഫ്രൈഡ് റൈസ്, ശിവനന്ദ ബേക്കറിയില്‍ നിന്ന് പഴകിയ ബീഫ് വെജിറ്റബിള്‍ കുറുമയും, വിജയ ബേക്കറിയില്‍ നിന്ന് പഴകിയ പഴംപൊരി, ചിപ്‌സ് എന്നിവയുമാണ് പിടികൂടിയത്. കട ഉടമകള്‍ക്കെതിരെ പിഴ ഈടാക്കാന്‍ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. നഗരസഭ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ എം.ആര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രശ്മി പി.ആര്‍, ഉമേഷ് എന്‍.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

Back to top button
error: Content is protected !!