ആരോഗ്യ പരിശോധനാ ക്യാമ്പിന് തുടക്കം

മൂവാറ്റുപുഴ: ആസ്റ്റര്‍ ലാബുമായി സഹകരിച്ച് യുണൈറ്റഡ് പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന ആരോഗ്യ പരിശോധനാ ക്യാമ്പിന് തുടക്കം കുറിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഷാന്‍ പ്ലാക്കുടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ റെജിന ഷിഹാജ്, പി.എച്ച്. സക്കിര്‍ ഹുസൈന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.എം.നൗഫല്‍, ലൈബ്രറി സെക്രട്ടറി അഷറഫ് പേണ്ടാണം, വൈസ് പ്രസിഡന്റ് ഉനൈസ് ആലപ്പുറം, സാലിഹ് പ്ലാക്കുടി, അജ്മല്‍ ചാലില്‍, ആസ്റ്റര്‍ ലാബ് കോ ഓര്‍ഡിനേറ്റര്‍മാരായ ജദീര്‍ അലി ഷിഹാബ് , നിജാസ്, സിറാജ് പ്ലാക്കുടി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!