മൂവാറ്റുപുഴ

കൊയ്ത്ത് പാട്ടിന്റെ താളമേളത്തോടെ കടുവേലിപാടശേഖരത്ത് കൊയ്ത്ത് ഉത്സവം നടത്തി

മൂവാറ്റുപുഴ: നാടന്‍ കൊയ്ത്ത് പാട്ടിന്റെ താളമേളത്തോടെ കടുവേലിപാടശേഖരത്ത് കൊയ്ത്ത് ഉത്സവം നടത്തി. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടിയില്‍ കടുവേലിപാടശേഖരത്തില്‍ നടന്ന കൊയ്ത്ത് ഉത്സവം കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ.എം.ദിനകരന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ മാറാടി പ്രാദേശിക സഭ സെക്രട്ടറി സുധീപ് പാലമൂട്ടില്‍ അധ്യക്ഷത വഹിച്ചു. 20 വര്‍ഷത്തിനു മുകളില്‍ കൃഷിചെയ്യാതെ തരിശ്ശായി കിടന്ന മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടി കടുവേലി പാടശേഖരം സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീണ്ടും കൃഷിയോഗ്യമാക്കിയത്. കിസാന്‍ സഭ മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് പോള്‍ പൂമറ്റത്തിന്റെ നേതൃത്വത്തില്‍ റെജി ഐസക്ക് മൂലംകുഴി, സുധീപ് പാലമൂട്ടില്‍ പ്രിന്‍സ് ആനിയ്ക്കാട് എന്നിവര്‍ ചേര്‍ന്നാണ് പാടം ഉഴുത്പാകമാക്കി ഉമ ഇനത്തില്‍ പെട്ട വിത്ത് വിതച്ചത്. കാട് കയറി ഉപയോഗശൂന്യമായി കിടന്ന സ്ഥലം നിരവധി പേരുടെ ആഴ്ചകളോളം നീണ്ട പരിശ്രമംകൊണ്ടാണ് മാലിന്യങ്ങള്‍ നീക്കംചെയ്ത് കൃഷിയോഗ്യമാക്കിയത്. നടീല്‍ എന്ത്രം ഉപയോഗിച്ചാണ് ഞാറ് നട്ടത്. കൃഷിയ്ക്കാവശ്യമായ വെള്ളം ലഭിയ്ക്കുന്നതിന് താല്കാലിക ചിറയും കെട്ടേണ്ടിവന്നിരുന്നു എന്നാല്‍ ജനുവരി പകുതിയോടെ എം വി ഐ പി കനാല്‍ തകര്‍ന്നുപോയതോടെ വെള്ളം കിട്ടാതായി എന്നാല്‍ കൃഷിയെ സ്നേഹിക്കുന്ന ഇവര്‍ ഏത് പ്രതിസന്ധിയെയും നേരിടാന്‍ തയ്യാറാവുകയും എന്ന് നഷ്ടംവന്നാലും കൃഷി ഉപേക്ഷിയ്ക്കില്ലന്നുള്ള ഉറച്ചതീരുമാനത്തിന്റെ ഫലമാണ് കടുവേലി പാടശേഖരം കൊയ്ത്ത് ഉത്സവത്തിന് ഒരുങ്ങിയത്. കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് ഇ കെ ശിവന്‍, സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബാബു പോള്‍, ജില്ല എക്സിക്യുട്ടീവ് അംഗം കെ എ നവാസ്, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍, ജില്ല കമ്മിറ്റി അംഗം പി കെ ബാബുരാജ്, കിസ്സാന്‍സഭ മണ്ഡലം സെക്രട്ടറി വിന്‍സന്‍ ഇല്ലിയ്ക്കല്‍ ,മണ്ഡലം പ്രസിസന്റ് പോള്‍ പൂമറ്റം, പഞ്ചായത്ത് മെമ്പര്‍മാര്‍, കൃഷി ഓഫീസര്‍ ഡിക്സണ്‍ ദേവസ്യ, കിസ്സാന്‍ സഭ ജില്ലകമ്മറ്റി അംഗം ഒ.സി ഏലിയാസ്സ് തുടങ്ങിയവര്‍പങ്കെടുത്തു.

Back to top button
error: Content is protected !!