ഉറിയം പാടശേഖരത്ത് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി

പോത്താനിക്കാട്: സംസ്ഥാന സര്‍ക്കാരിന്‍റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പൈങ്ങോട്ടൂര്‍ കൃഷിഭവന്‍റെ സഹകരണത്തോടെ ഉറിയം പാടശേഖരത്തില്‍ ഇന്‍ഫാമിന്‍റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷി വിളവെടുത്തു. പൈങ്ങോട്ടൂര്‍ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ നൈസ് എല്‍ദോ ഉദ്ഘാടനം ചെയ്തു. ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിള്ളി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അമ്പിളി സദാനന്ദന്‍, കാര്‍ഷിക വികസനസമിതിയംഗം മാണി പിട്ടാപ്പിള്ളില്‍, മേജോ ജോര്‍ജ്, ജെയ്സണ്‍ മേക്കുന്നേല്‍, കെ.കെ. നിഷാദ്, പോളി പീറ്റര്‍, ജോയി തെരുവിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Back to top button
error: Content is protected !!