ഐക്കരനാട് പഞ്ചായത്തില്‍ ഹരിതമിത്രം പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി

ഐക്കരനാട് : ഐക്കരനാട് പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ഹരിതമിത്രം പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം ആപ്പ് ഉപയോഗിച്ച് പഞ്ചായത്തിലെ എല്ലാവീടുകളിലും, സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് പതിപ്പിക്കലും, വിവരശേഖരണവും ഇതിനോടാനുബന്ധിച്ചു നടക്കും.പഞ്ചായത്തിനെ പൂര്‍ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം വല്‍കി പ്രവര്‍ത്തിക്കുന്നതെന്നും, പഞ്ചായത്തിലെ എല്ലാ വിഭാഗത്തില്‍ ഉള്ളവരും ഈ പ്രവര്‍ത്തനത്തില്‍ പഞ്ചായത്തിനോട് സഹകരിക്കണമെന്നും വൈസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!