ഹരിതം സഹകരണം പദ്ധതിയില്‍ മാവിന്‍ തൈകള്‍ നട്ടു

രാമമംഗലം: എറണാകുളം ജില്ലാ പോലിസ് വായ്പാ സഹകരണ സംഘം മണീട് ഗവ: ഹൈയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹരിതം സഹകരണം പദ്ധതിയില്‍ മാവിന്‍ തൈകള്‍ നട്ടു. കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് അരുണ്‍കുമാര്‍, അധ്യക്ഷനായി, സംഘം പ്രസിഡന്റ് പി.ജി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത് അംഗം എല്‍ദോ ടോം പോള്‍, പഞ്ചായത്ത് പ്രസിഡന്റ് വി.ജെ ജോസഫ്, കെപിഎ സിറ്റി പ്രസിഡന്റ് ദീപു, കെപിഎ റൂറല്‍ പ്രസിഡന്റ് ജയകുമാര്‍, പ്രന്‍സിപ്പാള്‍ ജി.വി.എച്ച്.എസ് എസ് തങ്കച്ചി അമ്മാള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘം സെക്രട്ടറി കൗസല്യ നന്ദി അറിയിച്ചു.

 

Back to top button
error: Content is protected !!