ഹരീഷ് ആർ നമ്പൂതിരിപ്പാടിന് വായനാപൂർണ്ണിമ ഭാഷാഭിമാന പുരസ്കാര സമർപ്പണം സെപ്റ്റംബർ നാലിന് .

 

 

 

പിറവം :രാമമംഗലം ഹൈസ്കൂൾ അദ്ധ്യാപകനും പ്രശസ്ത ബാലസാഹിത്യകാരനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാടിന്

വായനാപൂർണ്ണിമ ഭാഷാഭിമാന പുരസ്കാരം 2021 സെപ്റ്റംബർ 4 ശനിയാഴ്ച രാവിലെ 11 മണിക്ക് രാമമംഗലം ഹൈസ്കൂളിൽവച്ച് പിറവം എംഎൽഎ അഡ്വക്കേറ്റ് അനൂപ് ജേക്കബ്ബ് സമർപ്പിക്കുന്നു.കുട്ടികൾക്കായി കഥ പറഞ്ഞ് പുരസ്കാരം നേടി ഹരീഷ് ആർ നമ്പൂതിരിപ്പാട്.മലയാളം വായിക്കാനും കേൾക്കാനും മടിയുള്ള കുട്ടികളെപ്പോലും കഥകളിലൂടെ ഭാഷാ സ്നേഹമുള്ളവരാക്കി മാറ്റാൻ പ്രയത്നിച്ച, പ്രശസ്ത ബാലസാഹിത്യകാരനും രാമമംഗലം ഹൈസ്കൂൾ അദ്ധ്യാപകനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാടിന് ഭാഷാഭിമാന പുരസ്കാരം സമർപ്പിക്കുന്നു .

കുട്ടിക്കവിതകളും കഥയും കോർത്തിണക്കി കഥാപ്രസംഗ രൂപത്തിലും ,

സിനിമ ശബ്ദരേഖ പോലെയും , നാടകീയമായ ശബ്ദവിന്യാസത്തോടെ

ഹരി സാർ വാട്സാപ്പിലൂടെ

കഥ പറയുന്നത് കേൾക്കാൻ ലോകമെമ്പാടുമുള്ള മലയാളിക്കുട്ടികൾ ,കാതോർത്തിരിക്കുന്നു.

പുലർച്ചെ ഗ്രൂപ്പുകളിൽ, എത്തുന്ന കഥകൾ

അവിടെനിന്ന് നിരവധി ഗ്രൂപ്പുകളിലേക്ക് പകർന്നു പോകുന്നു.

അങ്ങനെയങ്ങനെ പതിനായിരക്കണക്കിന് കുട്ടികളും മുതിർന്നവരും ഹരി മാഷ് പറയുന്ന കഥകൾ കേൾക്കുന്നു.

 

ഈ ഓണക്കാലത്ത് തുടർച്ചയായി 12 ദിവസം ഓണക്കഥകൾ പറഞ്ഞു .

സമകാലിക വിഷയങ്ങളെ കഥകളിലൂടെ കുഞ്ഞുങ്ങളുടെ മനസ്സിൽപ്പതിയും വിധം

അവതരിപ്പിക്കുന്ന ഹരി സാർ മുന്നൂറ്റിപ്പതിനേഴ് കഥകളിൽ എത്തിയിരിക്കുകയാണ്

കുരുന്നുകളിൽ ഭാഷാസ്നേഹം വളർത്താൻ ചെയ്തുവരുന്ന പ്രവൃത്തികളെ മാനിച്ച്

പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന .വായനാ പൂർണിമ സാംസ്കാരിക സംഘടന. അദ്ധ്യാപക ദിനത്തോടനുബന്ധിച്ചാണ് ഭാഷാഭിമാന പുരസ്കാരം സമർപ്പിക്കുന്നത്.

രാമമംഗലം ഹൈസ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് . പിറവം എംഎൽഎ അഡ്വക്കേറ്റ് അനൂപ് ജേക്കബ്ബ് പുരസ്കാരം നൽകുന്നു

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അംഗം ആശാ സനിൽ

ഭാഷാഭിമാനപത്രികയും രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ. പി ജോർജ്ജ്, വിദ്യാലയത്തിനുള്ള , പ്രത്യേക പുരസ്കാരവും നൽകുന്നു.

വായനാ പൂർണിമയ്ക്കു വേണ്ടി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രവർത്തക സമിതി അംഗവും ,വിദ്യാഭ്യാസ വിദഗ്ധനുമായ, ഇ വി നാരായണൻ ,പുരസ്കാര സമർപ്പണപ്രഖ്യാപനം നടത്തും .സ്കൂൾ മാനേജർ കെ എസ് രാമചന്ദ്രൻ , ദേവസ്വം പ്രസിഡണ്ട് കെ എൻ മധു. ഹെഡ്മാസ്റ്റർ മണി . പി കൃഷ്ണൻ..പി ടി എ പ്രസിഡണ്ട് ടി എം തോമസ് , അദ്ധ്യാപകർ അനദ്ധ്യാപകർ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.

സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന്റെ അംഗീകാരത്തോടെ ,

പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന

വായനാപൂർണ്ണിമ സമിതി ,കൊച്ചുകൊച്ചു കഥകളിലൂടെ

കുട്ടികളിൽ മലയാള ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനു വേണ്ടി നടത്തിയ ശ്രമത്തിന് അംഗീകാരം എന്ന നിലയിൽ

നൽകുന്നതാണ് ഭാഷാഭിമാന പുരസ്കാരമെന്ന്

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഗവേണിംഗ് ബോർഡ് അംഗമായ ഇ വി നാരായണൻ അറിയിച്ചു. എഴുത്തുകാരന് വേണ്ട പ്രചോദനങ്ങൾ നൽകിയ രാമമംഗലം ഹൈസ്കൂളിനും പ്രത്യേക പുരസ്കാരം നൽകും .

Back to top button
error: Content is protected !!