ആസാദ് ലൈബ്രറിക്ക് റഫറന്‍സ് ഗ്രന്ഥങ്ങള്‍ കൈമാറി ഹംസ വാക്കണ്ടത്തില്‍.

മൂവാറ്റുപുഴ: ആസാദ് ലൈബ്രറിക്ക് റഫറന്‍സ് ഗ്രന്ഥങ്ങള്‍ കൈമാറി ഹംസ വാക്കണ്ടത്തില്‍. തന്റെ സര്‍വ്വീസ് കാലഘട്ടത്തില്‍ സമ്പാദിച്ച അമുല്യങ്ങളായ റഫറന്‍സ് ഗ്രന്ഥങ്ങളാണ് മുന്‍ ഇഎസ്‌ഐ ജീവനക്കാരനായ പേഴയ്ക്കാപ്പിള്ളി സ്വദേശി ഹംസ വാക്കണ്ടത്തില്‍ മൂവാറ്റുപുഴ താലൂക്കിലെ റഫറന്‍സ് ലൈബ്രറി കൂടിയായ പേഴയ്ക്കാപ്പിള്ളി ആസാദ് ലൈബ്രറിക്ക് കൈമാറിയത്. പതിനായിരക്കണക്കിന് രൂപ മുഖവില വരുന്ന 32 എന്‍സൈക്കോപീഡിയ പുസ്തകങ്ങളാണ് നല്‍കിയത്. ഹംസയുടെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ ആസാദ് ലൈബ്രറി സെക്രട്ടറി ടി.ആര്‍.ഷാജു പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ ഇ.എ ഹരിദാസ്, ലൈബ്രേറിയന്‍ കെ.എം മുഹ്ലിസ് എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!