ജി.വി.എച്ച്.എസ്.എസ് ഈസ്റ്റ് മാറാടി സ്‌കൂളില്‍ എന്‍.എസ്.എസ് ദിനം ആഘോഷിച്ചു

മാറാടി: ജി.വി.എച്ച്.എസ്.എസ് ഈസ്റ്റ് മാറാടി സ്‌കൂളില്‍ എന്‍.എസ്.എസ് ദിനം ആഘോഷിച്ചു. 10ന് എന്‍എസ്എസ് ഗീതത്തോട് കൂടി ആരംഭിച്ച ചടങ്ങ് ഡോ.ജ്യോതി മോള്‍ പതാക ഉയര്‍ത്തുകയും എന്‍എസ്എസ് പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അങ്കണത്തില്‍ ഔഷധ തോട്ടവും ശലഭോദ്യാനവും നിര്‍മിച്ചു. ഔഷധച്ചെടികളുടെ പ്രാധാന്യത്തെ പറ്റിയും അലങ്കാര ചെടികളെ പറ്റിയും കുട്ടികളില്‍ ഒരു അവബോധം സൃഷ്ടിക്കുവാന്‍ ഈ പ്രവര്‍ത്തനത്തിലൂടെ സാധിച്ചുയെന്ന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ദീപ കുര്യാക്കോസ് പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാത്തിമ റഹീം മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായിട്ടുള്ള അനൂണ്‍ ഡി, രാജീവ് പി.ആര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അധ്യാപകര്‍ ആയ സുഹറ ഷാ, ജിസ ജോര്‍ജ്, ചിത്ര ആര്‍ എസ്, വിനോദ് ഇ ആര്‍, സുധി മോന്‍ എ കെ എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!