ഗുരുസ്പർശം’ പദ്ധതിക്ക്  ആരംഭം

 

മൂവാറ്റുപുഴ: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ.പി .എസ്.റ്റി.എ.) പിറവം ഉപജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗുരുസ്പർശം’ പദ്ധതിക്ക് പിറവത്ത് ആരംഭം.
സംസ്ഥാനത്ത് 2 കോടി രൂപയുടെ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയാണ് ഗുരുസ്പർശം. ഈ പദ്ധതിയുടെ ഭാഗമായി പിറവം ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽ പഠന ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടി കെ.പി.സി.സി. ജനറൽ സെക്രട്ടറി ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. എം.കെ.എം. ഹയർ സെക്കണ്ടറി സ്‌ക്കൂൾ ഹെഡ്മാസ്റ്റർ കെ.വി. ബാബു പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. പിറവം ഉപജില്ല പ്രസിഡന്റ് അനൂബ് ജോണിന്റെ അധ്യക്ഷതയിൽ എം.കെ. എം. ഹയർ സെക്കണ്ടറി സ്‌കൂളിൽ ചേർന്ന
യോഗത്തിൽ ജില്ലാ അക്കാദമിക വിഭാഗം ചെയർമാൻ ബിനു ഇടക്കുഴി, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബിജു എം. ജോണ്, ഉപജില്ല സെക്രട്ടറി ബിജു എം. പോൾ, ട്രഷറർ തങ്കച്ചൻ എം. സി., സൈബി സി. കുര്യൻ, അനിൽ കെ. നായർ എന്നിവർ പങ്കെടുത്തു.

ചിത്രം :-
കെ.പി.എസ്.റ്റി.എ. പിറവം ഉപജില്ലയുടെ ഗുരുസ്പർശം പഠനോപകരണ വിതരണം കെ. പി. സി. സി. ജനറൽ സെക്രട്ടറി ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!