നിര്‍മല കോളേജില്‍ അതിഥി അധ്യാപക ഒഴിവ്

മൂവാറ്റുപുഴ: നിര്‍മല കോളേജ് ഓട്ടോണമസില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് (എയ്ഡഡ്) എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നവര്‍ പി.എച്ച്.ഡി./നെറ്റ് യോഗ്യതയുള്ളവര്‍ ആയിരിക്കണം. എയ്ഡഡ് വിഭാഗത്തിലെ അതിഥി അധ്യാപക തസ്തികകളിലേക്കുള്ള അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാകണം. തെരഞ്ഞെടുപ്പ് പ്രക്രിയ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 09.09.2023 തിയതിയിലെ ഉത്തരവ് പ്രകാരമായിരിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോളേജ് വെബ്സൈറ്റിലുള്ള  (www.nirmalacollege.ac.in) അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ, ജൂണ്‍ 15-ാം തീയതിയ്ക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Back to top button
error: Content is protected !!