ഹെറോയിനുമായി അതിഥിത്തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ : ഹെറോയിനുമായി അതിഥിത്തൊഴിലാളി പിടിയിൽ. അസം സ്വദേശി സാദിഖുൽ ഇസ്ലാം (32)നെയാണ് എക്സൈസ് പിടികൂടിയത്. മാവിൻചുവട് മോട്ടി കോളനി ഭാഗത്ത് നിന്നുമാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽനിന്നും 6.352 ഗ്രാം ഹെറോയിൻ എക്സൈസ് പിടിച്ചെടുത്തു. അസമിൽനിന്നു ട്രെയിൻ മാർഗം ഹെറോയിൻ എത്തിച്ചു പെരുമ്പാവൂർ, അരക്കപ്പടി ഭാഗങ്ങളിലെ അതിഥി തൊഴിലാളികൾക്ക് ചെറിയ പാക്കറ്റുകളിലായി വില്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു