ഗ്രോബാഗും പച്ചക്കറിതൈ വിതരണവും ഉദ്ഘാടനം ചെയ്തു

പോത്താനിക്കാട്:  മാവുടി അംഗനവാടിയില്‍ സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കുമുള്ള ഗ്രോബാഗും പച്ചക്കറിതൈ വിതരണവും ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ ഉദ്ഘടനം ചെയ്തു.യോഗത്തില്‍  പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജോമി തെക്കേക്കര, ജെയിംസ് കോരമ്പേല്‍, സാലി ഐപ്പ്,പഞ്ചായത്ത് മെമ്പറു മാരായ ജോസ് വര്‍ഗീസ്,ജിനു മാത്യു, കൃഷി ഓഫീസര്‍ സണ്ണി, സൗമ്യ,രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!