ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കണം:-കെ.പി.എസ്.ടി.എ

 

പിറവം: എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ അർഹതപ്പെട്ട കുട്ടികൾക്ക് നൽകി വരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടു കെ പി എസ് ടി എ പിറവം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം എ ഇ ഓഫീസിനു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു.
സ്കൂളുകളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ അധ്യാപകരെ നിയമിക്കുക,
പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരെ നിയമിക്കുക,കോവിഡ് ഡ്യൂട്ടിയിൽ നിന്ന് അധ്യാപകരെ ഒഴിവാക്കുക,മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പഠന സൗകര്യം ഉറപ്പാക്കുക, പ്രീ പ്രൈമറി മേഖലയിൽ സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ്ണ സമരം. ധർണ്ണ കെ പി എസ് ടി എ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അനൂബ് ജോണ് ഉദ്ഘാടനം ചെയ്തു.ഉപജില്ല പ്രസിഡന്റ് സൈബി സി കുര്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് അനിൽ കെ നായർ,സെക്രെട്ടറി ഷൈനി ജോസഫ് ട്രെഷറർ ബിജു എം പോൾ,അരുൺ സണ്ണി, എന്നവർ പ്രസംഗിച്ചു.

ഫോട്ടോ…….കെ പി എസ് ടി എ പിറവം ഉപജില്ലാ കമ്മിറ്റിയുടെ പിറവം എ ഇ ഒ ഓഫീസ് ധർണ്ണ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അനൂബ് ജോൺ ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!