ഗവ: ഈസ്റ്റ് ഹൈസ്കൂളിൽ ചന്ദ്രോൽസവം – 2021.

 

മൂവാറ്റുപുഴ: ഗവ: ഈസ്റ്റ് ഹൈസ്കൂളിൽ ചാന്ദ്ര ദിന പരിപാടിയുടെ ഭാഗമായി ശാസത്രാവബോധ ക്ലാസ്സും സ്കൂൾ തല ശാസ്ത്ര രംഗം പദ്ധതി ഉദ്ഘാടനവും നടന്നു. തൃക്കാക്കര ഭാരത് മാതാ കോളേജ് ഭൗതിക ശാസ്ത്ര അധ്യാപകനും ഗവേഷകനുമായ ഡോ.മനേഷ് മൈക്കിൾ ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് കെ.രാധാമണി ടീച്ചർ അധ്യക്ഷത വഹിച്ചു.ശാസ്ത്രരംഗം കൺവീനർ കുമാരി. ഫാത്തിമ നെസ്റിൻ സ്വാഗതം ആശംസിച്ചു. സോഷ്യൽ സയൻസ് കബ്ബ് കോർ ഡിനേറ്റർ സത്യനാഥ് പി.എസ് ,ആഷ എം.കെ, മിനിമോൾ വി.കെ എന്നിവർ ആശംസാ സന്ദേശം നൽകി. ശാസ്ത്ര രംഗംകോർഡിനേറ്റർമാരായ സുനിത എം.എൽ ,സിനിമോൾ ടി പി ,ഷീന ഡേവിസ് എന്നിവർ നേതൃത്വം നൽകി. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ കുമാരി. അഫീ ഹ നാസർ നന്ദി പ്രകാശിപ്പിച്ചു’

Back to top button
error: Content is protected !!