പുളിന്താനം ഗവ. യുപി സ്‌കൂളിന് സ്‌കൂള്‍ ബസ് വാങ്ങി നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ

പോത്താനിക്കാട്: പുളിന്താനം ഗവ. യുപി സ്‌കൂളിലെ കുട്ടികളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി പുതിയ സ്‌കൂള്‍ ബസ് വാങ്ങി നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പുളിന്താനം ജംഗ്ഷനില്‍ നിന്നും എംഎല്‍എ നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ബസ് ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സ്‌കൂളിലെത്തിച്ചേര്‍ന്നു. കഴിഞ്ഞ അക്കാദമിക വര്‍ഷം ആരംഭിച്ച ‘ജി യു.പി എസ് പുളിന്താനം ബ്രോഡ്കാസ്റ്റ് 23.8’ എന്ന ഇംഗ്ലീഷ് റേഡിയോ പരിപാടിയുടെ ഭാഗമായി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫറ ഷാന്‍ എംഎല്‍എയുമായി അഭിമുഖം നടത്തി. വിദ്യാര്‍ത്ഥികളായ ജിയ ജോസഫ്, ഹന ഫാത്തിമ എന്നിവര്‍ റേഡിയോ അവതാരകരായി. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോര്‍ജ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഡോളി സജി, പ്രധാന അധ്യാപിക അനീസ മുഹമ്മദ്, എസ്ആര്‍ജി കണ്‍വീനര്‍ സബിത പൊന്നപ്പന്‍, പോത്താനിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലി, മെമ്പര്‍മാരായ എന്‍.എം ജോസഫ്, ജിനു മാത്യു, ആശാ ജിമ്മി, സജി കെ വര്‍ഗീസ്, പോള്‍സി ജേക്കബ്, ഷാന്‍ മുഹമ്മദ്, പിടിഎ പ്രസിഡന്റ് അലിമോന്‍ ടി.എം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!