അതിദരിദ്രരെ കണ്ടെത്തൽ പ്രക്രീയ;വാർഡ്തല ജനകീയ സമിതികൾക്കുള്ള പരിശീലനം ആരംഭിച്ചു

മൂവാറ്റുപുഴ :സംസ്ഥാന സർക്കാരിന്റ അതിദരിദ്രരെ കണ്ടെത്തൽ പ്രക്രീയയുടെ ഭാഗമായി കിലയുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിൽ വാർഡ്തല ജനകീയ സമിതികൾക്കുള്ള പരിശീലനം തുടരുന്നു. ആവോലി പഞ്ചായത്തിൽ പരിശീലനം സമാപിച്ചു.ആയവന പഞ്ചായത്തിൽ പരിശീലനം തുടങ്ങി. വൈസ് പ്രസിഡൻറ് കെ ടി രാജൻ കടയ്ക്കോട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസകാര്യ സമിതി ചെയർപേഴ്സൻ ജൂലി സുനിൽ അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ജയരാജ് സംസാരിച്ചു. പരിശീലനം തിങ്കൾ സമാപിക്കും.കിലയുടെ റിസോഴ്സ് പേഴ്സൺമാരായ കെ കെ ഭാസ്ക്കരൻ,കെ കെ കുട്ടപ്പൻ, പി ജി ബിജു, സുമ ശശി, സൂസി ചുമ്മാർ, സാലി രവി, സിന്ധു അശോകൻ, മോളി ജോയി, കെ എം റെജീന, എം യു മഞ്ജുള സെലിൻ അഗസ്റ്റിൻ എന്നിവർ ക്ലാസെടുത്തു.തിങ്കൾ രാവിലെ 10ന് മഞ്ഞള്ളൂർ പഞ്ചായത്തിൽ പരിശീലനം തുടങ്ങും.


അതിദരിദ്രരെ കണ്ടെത്തൽ പ്രക്രീയയുടെ ആയവന പഞ്ചായത്ത് വാർഡ്തല ജനകീയ സമിതി പരിശീലനം വൈസ് പ്രസിഡൻറ് കെ ടി രാജൻ കടയ്ക്കോട്ട് ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!