ഗവ എല്‍.പി.ജി സ്‌കൂള്‍ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു

പായിപ്ര: ത്രിക്കളത്തൂര്‍ സൊസൈറ്റിപ്പടി ഗവ എല്‍പിജി സ്‌കൂള്‍ ശതാബ്ദി സ്മാരക കവാടം ഉദ്ഘാടനം ചെയ്തു.അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു.പായിപ്ര പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച പ്രവേശന പ്രവേശന കവാടമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.പായിപ്ര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന എല്ലാ വിദ്യാലയങ്ങളും വളരെ മികച്ച രീതിയില്‍ ഉള്ള താണ് എന്നും വിദ്യാഭ്യാസ മേഖലയില്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം സ്വാഗതാര്‍ഹമാണ് എന്നും അഡ്വ: ഡീന്‍ കുര്യാക്കോസ് എം പി പറഞ്ഞു.
ഉദ്ഘാടന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം സി വിനയന്‍ യോഗത്തില്‍ സ്വാഗതംപറഞ്ഞു.

 

Back to top button
error: Content is protected !!