ചരമം

ഗവ: മോഡൽ ഹൈസ്കൂൾ റോഡ് നരിക്കോട്ടിൽ എൻ എ സുകുമാരൻ (65) നിര്യാതനായി

 

മുവാറ്റുപുഴ:ഗവ: മോഡൽ ഹൈസ്കൂൾ റോഡ് നരിക്കോട്ടിൽ എൻ.എ സുകുമാരൻ (65) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.സംസ്കാരം നടത്തി. ബീവറേജസ് മുൻ ജീവനക്കാരനാണ്. സിപിഐഎം നെല്ലിമല ബ്രാഞ്ച് അംഗമാണ്. മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് ഗാനമേള സമിതി സൗണ്ട് എൻജിനീയറും മാനേജരുമായി പ്രവർത്തിച്ചിട്ടുണ്ട്. നാടകനടനും മൂവാറ്റുപുഴ സൂര്യശ്രീ നാടക സമിതിയുടെ ഉടമകളിലൊരാളും,മൂവാറ്റുപുഴ കലയരങ്ങ് കലാസമിതിയുടെ സ്ഥാപകാംഗവും മുൻജോയിന്റ് സെക്രട്ടറിയുമായിരുന്നു.
മൂവാറ്റുപുഴ ഫിലീം സൊസൈറ്റിയുടേയും, മൂവാറ്റുപുഴ മലയാളം കലാസാംസ്കാരിക കേന്ദ്രത്തിന്റെയും പ്രവർത്തകനായിരുന്നു
ഭാര്യ : അല്ലി. മക്കൾ : ആതിര, അശ്വതി. മരുമകൻ: അരുൺ.

Back to top button
error: Content is protected !!