പ്ലേ സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായ ഗൂഗിൾ പേ തിരികെ എത്തി.

മൂവാറ്റുപുഴ:പ്ലേ സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായ ഗൂഗിൾ പേ തിരികെ എത്തി.പുത്തൻ അപ്ഡേറ്റ് ഉൾപ്പെടുത്തിയാണ് മടങ്ങി വന്നിരിക്കുന്നത്.

സാങ്കേതിക തകരാറുകൾ പരിഹരിച്ചും,പ്രവർത്തനം മെച്ചപ്പെടുത്തിയുമാണ് തിരിച്ചുവരവ്.കഴിഞ്ഞ ദിവസമാണ് യുപിഐ പണ കൈമാറ്റ ആപ്പ്ളിക്കേഷനായ ഗൂഗിൾ പേ അപ്രത്യക്ഷമായത്.നിലവിലെ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ തിരയുമ്പോൾ ഗൂഗിൾ പേ ബിസിനസ് മാത്രമായിരുന്നു കാണിച്ചിരുന്നത്.മറ്റ് ചിലർക്ക് ഇത് നിങ്ങളുടെ ഫോണിന് പര്യാപ്തമല്ല എന്നും.എന്നാൽ പുതിയതായി ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുന്നവർക്ക് ലഭ്യമായിരുന്നില്ല.പ്രശനം പരിഹരിച്ചു ഇന്നലെ രാത്രിയോടെ ഗൂഗിൾ പേ മടങ്ങിയെത്തി.

Back to top button
error: Content is protected !!