ന​ട​പ്പാ​ത​യി​ലേ​ക്ക് ഗു​ഡ്സ് വാ​ൻ ഇ​ടി​ച്ചു ക​യ​റി അപകടം

കൂത്താട്ടുകുളം : മീഡിയ കവലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഗുഡ്‌സ് വാന്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി. ഇന്നലെ വൈകിട്ട് നാലോടെയാണ അപകടം. കോട്ടയം ഭാഗത്ത് നിന്ന് കൂത്താട്ടുകുളത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കവലയിലെ നടപ്പാതയിലേക്ക് ഇടിച്ചു കയറിയത്. നടപ്പാതയിലേക്ക് കയറിയ വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തില്‍ ഇടിച്ചുകയറി നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല.

Back to top button
error: Content is protected !!