ഗിരിജയ്ക്ക് വേണം ഉദാരമതികളുടെ സഹായം………………..

 

മൂവാറ്റുപുഴ: ഗിരിജയ്ക്ക് വേണം ഉദാരമതികളുടെ സഹായം. രോഗിയായ ഭര്‍ത്താവിന്റെ ഭീമമായ ചികിത്സ ചിലവിനും വീടിന്റെ വാടക നല്‍കുന്നതിനും പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ മുളവൂര്‍ വായനശാലപ്പടിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന തടത്തിപറമ്പില്‍ വിജയന്‍(65) ഭാര്യ ഗിരിജ(57) മാണ് ഉദാരമതികളുടെ കാരുണ്യം തേടുന്നു. വിജയനും ഗിരിജയും കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന വിജയന്‍ കിടപ്പിലായതോടെയാണ് ഗിരിജയുടെ ജീവിതവും ദുരിതത്തിലായത്. വിജയന്‍ കിടപ്പിലായതോടെ ഗിരിജയ്ക്ക് ജോലിയ്ക്ക് പോകാന്‍ പറ്റാത്ത അവസ്ഥയാണ്. രണ്ട് മക്കളുണ്ടായിരുന്നത് നേരത്തെ മരിച്ചു. കോലഞ്ചേരി ചൂണ്ടി സ്വദേശികളായ ഇവര്‍ രണ്ട് വര്‍ഷം മുമ്പാണ് മുളവൂരില്‍ താമസം ആരംഭിച്ചത്. കുറഞ്ഞ വാടയ്ക്ക് ഓടിട്ട ചെറിയൊരു വീട്ടിലാണ് ഇവരുടെ താമസം. ജീവിതത്തില്‍ ദുരിതങ്ങള്‍ മാത്രം സമ്മാനിച്ച ഈ ദമ്പതികളെ കോവിഡ് മഹാമാരിയും കൈവിട്ടില്ല. കോവിഡ് രോഗം ഇരുവരെയും പിടീകൂടി. മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഇരുവരും വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പരസഹായമില്ലാതെ വിജയന് എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ഇവരുടെ സര്‍ക്കാര്‍ രേഖകളെല്ലാം തന്നെ കോലഞ്ചേരിയില്‍ ആയതിനാല്‍ പെന്‍ഷന്‍ അടക്കമുള്ള ആനുകുല്ല്യങ്ങള്‍ ഒന്നും തന്നെ പഞ്ചായത്തില്‍ നിന്നും ലഭിക്കുന്നില്ല. നിലവില്‍ വിവിധ സന്നദ്ധ സംഘടനകളുടെയും പ്രദേശവാസികളുടെയും സഹായത്താലാണ് ഇവരുടെ ജീവിതം മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് സ്വന്തമായി സ്ഥലമോ, വീടോ ഇല്ല. വിജയന്റെ ചികിത്സ ചിലവും മറ്റ് ചിലവുകളും എങ്ങനെ കണ്ടെത്തുമെന്നറിയാതെ ഈ കുടുംബം തളരുകയാണ്. വാര്‍ഡ് മെമ്പര്‍ ഇ.എം.ഷാജിയുടെ നേതൃത്വത്തില്‍ കുടുംബത്തെ സഹായിക്കുന്നതിനായി സഹായനിധി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.ഇതിനായി ഗിരിജയുടെ പേരില്‍ ബാങ്ക് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. GIRIJA VIJAYAN AC.NO.857910110007176, BANK OF INDIA, BRANCH THIRUVANIYUR, IFSE CODE.BKID0008579, ഫോണ്‍- 9562125423

Back to top button
error: Content is protected !!