ജോര്‍ജ് കുന്നപ്പിള്ളിയുടെ 16-മത് അനുസ്മരണ ദിനാചരണം നടത്തി

മൂവാറ്റുപുഴ: സിപിഐ നേതാവായിരുന്ന ജോര്‍ജ് കുന്നപ്പിള്ളിയുടെ 16-മത് അനുസ്മരണ ദിനാചരണം നടത്തി. ആവോലി സി എസ് സ്മാരകത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബാബു പോള്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എംകെ അജി അധ്യക്ഷനായി. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ ഇ ഷാജി, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ് കുന്നുംപുറം, എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ ബി നിസ്സാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ കെ ഇ മജീദ്, മണ്ഡലം കമ്മറ്റി അംഗങ്ങളായ ജോണി ജോസഫ്, പി.ജി.ശാന്ത, ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി എ.എം മധു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിബിള്‍ സാബു, പഞ്ചായത്ത് മെമ്പര്‍ സെല്‍വി പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!