പല്ലാരിമംഗലത്ത് ജി – ബിന്‍ വിതരണം നടത്തി

പല്ലാരിമംഗലം: പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജി – ബിന്നിന്റെ വിതരോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്‌കരണ പരിപാടിയുത ഭാഗമായി വീടുകളിലുണ്ടാകുന്ന ജൈവ മാലിന്യങ്ങള്‍ ജൈവ വളമാക്കിമാറ്റി കൃഷിക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബങ്ങള്‍ക്ക് ജി – ബിന്‍ നല്‍കിയത്. 4300 രൂപ വിലവരുന്ന ജി – ബിന്‍ 430 രൂപ ഗുണഭോക്തൃ വിഹിതമടച്ച് 90 ശതമാനം സബ്‌സിഡിയോടെ 160 കുടുംബങ്ങള്‍ക്കാണ് വിതരണംചെയ്തത്. വാര്‍ഡ് മെമ്പര്‍മാരായ സീനത്ത് മൈതീന്‍, അബൂബക്കര്‍ മാങ്കുളം, കെ.എം മൈതീന്‍, റിയാസ് തുരുത്തേല്‍, ഷാജിമോള്‍ റഫീഖ്, എ.എ രമണന്‍, വിഇഒ അരുണ്‍ എസ്.നായര്‍, പി.എ ഈസ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!