ഖാദിഗ്രാമീണ സഹകരണസംഘം: ഒമ്പതംഗ ഡയറക്ടര്‍ ബോര്‍ഡ് അധികാരമേറ്റു

 

തിരുമാറാടി : കാക്കൂരില്‍ പ്രവര്‍ത്തിച്ചിരുന്ന പാമ്പാക്കുട ഖാദി ഗ്രാമീണ സഹകരണ സംഘം തിരിച്ചുവരവിന്റെ പാതയില്‍. ഭരണ സമിതി ഇല്ലാതെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലായിരുന്ന ഖാദിയില്‍ എസ് ശ്രീനിവാസന്‍ ചെയര്‍മാനായി ഒമ്പതംഗ ഡയറക്ടര്‍ ബോര്‍ഡ് അധികാരമേറ്റു. കാക്കൂര്‍ കേന്ദ്രമാ പ്രവര്‍ത്തിച്ചിരുന്ന ഖാദിക്ക് മുമ്പ് ഏഴ് ബ്രാഞ്ചുകളും എഴുന്നൂറിലേറെ തൊഴിലാളികളുമുണ്ടായിരുന്നു. ഏഴിടങ്ങളിലായി 2.2 ഏക്കര്‍ സ്ഥലവും കെട്ടിടവും സ്വന്തമായുണ്ട്. കാക്കൂരില്‍ 12 മുറികളുള്ള മന്ദിരം, ടെക്‌നോ ലോഡ്ജ് പ്രവര്‍ത്തിക്കുന്ന കെട്ടിടം, കരിമ്പനയിലുള്ള സ്ഥലവും കെട്ടിടം, കോഴിപ്പിള്ളിയില്‍ സ്ഥലവും കെട്ടിടവും ,മുളന്തുരുത്തിയില്‍ 90 സെന്റ് സ്ഥലവും സംഘത്തിനുണ്ട്. 60 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് കണക്ക്.ബാധ്യതകള്‍ തിട്ടപ്പെടുത്തി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് സംഘത്തെ കരകയറ്റുകയെന്നതാകും ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രഥമ ദൗത്യം.തൊഴിലാളികളുടെ വേതന കുടിശിക പിഎഫ്, ഗ്രാറ്റവിറ്റി ഉള്‍പ്പെടെയുള്ള ബാധ്യതയുമുണ്ട്. ഡയറക്ടര്‍മാരായി
എം.കെ.ശശി, എ.ടി ഐപ്പച്ചന്‍, എം.ആര്‍. സന്തോഷ്, കെ.കെ.പരമേശ്വരന്‍, സോളി മോഹനന്‍, കെ.കെ.സിനി, സജിനി രാജു, ടി.ജി.ഉഷ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

 

Back to top button
error: Content is protected !!