യൂത്ത് കോൺഗ്രസ് പട്ടിമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ്കത്തിച്ചുപ്രതിഷേധിച്ചു

കോലഞ്ചേരി :ഗ്യാസ് വില വില വർധവനെതിരെ യൂത്ത് കോൺഗ്രസ് പട്ടിമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റം കവലയിൽ അടുപ്പ് കത്തിച്ച് പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പട്ടിമറ്റം മണ്ഡലം പ്രസിഡന്റ് നൗഫൽ മാഹിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി .എച്ച് .അനൂപ് ഉദ്ഘാടനം ചെയ്തു കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പരീത് പിള്ള, അനീഷ് പുത്തൻപുരയ്ക്കൽ. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഹസീബ് ഇബ്രാഹിം, സോയിപുന്നോർക്കോട്,അസീസ് മൂന്നേലിമുകൾ,അനസ് തയ്ലാൻ, ഏലിയാസ് ബേബി, ഷാഫി, അഫ്സൽ, മാഹിൻ, യാസീൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Back to top button
error: Content is protected !!