കടാതിയിൽ സംഘം ചേർന്ന് യുവാവിനെ വീട്ടിൽ കയറി കുത്തിപരിക്കേൽപ്പിച്ചു.തടയാൻ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റു.

 

 

മൂവാറ്റുപുഴ:കടാതിയിൽ സംഘം ചേർന്ന് യുവാവിനെ വീട്ടിൽ കയറി കുത്തിപരിക്കേൽപ്പിച്ചു.തടയാൻ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റു. കടാതി മഠത്തികുന്നേൽ ബിനു (34),അമ്മ ബിന്ദു (50)എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.ഇന്ന് രാത്രി എട്ടോടെയായിരുന്നു സംഭവം. മൂവാറ്റുപുഴ ക്ലബ്ബിന് സമീപം ഇവർ താമസിക്കുന്ന വീട്ടിലേക്ക് രണ്ടംഗസംഘമെത്തി ബിനുവിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു . ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മ ബിന്ദുവിന് പരിക്കേറ്റത്. നിലവിളി ശബ്‌ദം കേട്ട് നാട്ടുകാർ ഓടിക്കൂടുന്നതിനിടെ ആക്രമിസംഘം കടന്നുകളഞ്ഞു.അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബിനുവിന്റെ കൈയിലും,കാലിനും കുത്തേറ്റിട്ടുണ്ട് എന്നാണ് വിവരം .ബിന്ദുവിന്റെ കൈവിരൽ അറ്റുപോയി.ആക്രമണകാരണം വ്യക്തമല്ല.പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Back to top button
error: Content is protected !!