സഹപാഠികളുടെ സന്തോഷത്തിന്റെ പങ്കിടലായി ‘ഗണേശാദരം’ ……….

 

 

പെരുമ്പാവൂര്‍: ഓണക്കാലത്ത് യു-ട്യൂബിലൂടെ പുറത്തിറങ്ങിയ രണ്ട് ഓണ

പ്പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ പെരുമ്പാവൂര്‍ കൂടാലപ്പാട് സ്വദേശി

ഗണേഷ് ശങ്കറിന് സഹപാഠികള്‍ ചേര്‍ന്നൊരുക്കിയ ڇഗണേശാദരം’ അനുമോദന

ച്ചടങ്ങ് സന്തോഷത്തിന്‍റെ സൗഹൃദപ്പങ്കിടലായി. കൂവപ്പടി ഗണപതിവിലാസം

ഹൈസ്കൂളിലെ 1991 ബാച്ച് എസ്.എസ്. എല്‍. സി. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ

യാണ് ഗണേഷിനെ ആദരിക്കുന്നതിനായി ചടങ്ങ് സംഘടിപ്പിച്ചത്. കൂവപ്പടി

ജി. ഹരികുമാര്‍ വരികളെഴുതി ലിന്‍സണ്‍ ദേവസ്സി ഇഞ്ചയ്ക്കല്‍ സംഗീതം

പകര്‍ന്ന തിരുമുല്‍ക്കാഴ്ച, ഗുരുവായൂരപ്പന്‍റെ കാഴ്ചക്കുല എന്നീ ആല്‍

ബങ്ങളിലെ ഗണേഷിന്‍റെ ആലാപനം ശ്രദ്ധിയ്ക്കപ്പെട്ടതോടെ നവമാധ്യമങ്ങളും

അതേറ്റെടുക്കുകയായിരുന്നു. കൂവപ്പടി ഗണപതിവിലാസം ഹൈസ്കൂളില്‍

പഠിയ്ക്കുന്ന കാലയളവില്‍ ഗണേഷിലെ ഗായകനെ തിരിച്ചറിഞ്ഞ അധ്യാപ

കരും സഹപാഠികളും പ്രോത്സാഹിപ്പിക്കുമായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി

കൂട്ടായ്മ രൂപീകരിക്കപ്പെട്ടതിനു ശേഷമുള്ള രണ്ടാമത് കൂടിക്കാഴ്ചയായിരുന്നു

ഇത്തവണ നടന്നത്. ഈ അധ്യയനവര്‍ഷാരംഭത്തില്‍ മാതൃവിദ്യാലയത്തിലെ

നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍

ഫോണുകള്‍ വാങ്ങി നല്‍കിയിരുന്നു ഇവര്‍. സഹപാഠികളില്‍ സാമ്പത്തിക

മായും അനാരോഗ്യംമൂലവും കഷ്ടത അനുഭവിക്കുന്നവര്‍ക്ക് തങ്ങളാലാവും

വിധം സഹായം ചെയ്യുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. വിദേശത്ത് ജോലി

ചെയ്യുന്നവര്‍ പോലും ഇത്തവണ കൂട്ടായ്മയുടെ ഭാഗമായി. പരസ്പരമുള്ള

കണ്ടുമുട്ടലുകളില്‍ പാട്ടരങ്ങ് സംഘടിപ്പിക്കാറുണ്ടെന്ന് ഗണേഷ് പറഞ്ഞു.

ഇത്തവണയും കൂട്ടുകാര്‍ക്കായി ഗണേഷ് വേദിയില്‍ ഇഷ്ടഗാനങ്ങള്‍ പാടി.

കുലത്തൊഴില്‍ മരപ്പണിയാണെങ്കിലും ഗാനമേളകളിലും മറ്റും വര്‍ഷങ്ങളായി

സജീവമായി പാടിയിരുന്നു. കോവിഡ് കാലം വരുമാനത്തെ സാരമായി ബാധി

ച്ചതിന്‍റെ ആശങ്കയില്‍ ഇരിക്കുന്ന വേളയില്‍ കൂട്ടുകാരൊരുക്കിയ സന്തോഷ

ക്കൂട്ടായ്മയില്‍ ഗണേഷ് വികാരാധീനനായി. ഭാര്യ കുമാരി, മക്കളായ അനുശ്രീ,

അഭിരാം എന്നിവരോടൊപ്പമാണ് ചടങ്ങിനെത്തിയത്. മലയാറ്റൂരില്‍ നടന്ന

ചടങ്ങില്‍ കോടനാട് സഹകരണ ബാങ്ക് പ്രസിഡന്‍റും കൂട്ടായ്മയിലെ അംഗ

വുമായ വിപിന്‍ കോട്ടക്കുടിയാണ് ഗണേഷിന് ഉപഹാരം സമ്മാനിച്ചത്

ബി. രാജീവ്, റഹിം വല്ലം, ചന്ദ്രലേഖ, പി.ഡി. ഷാജന്‍, സിന്ധു രാജേഷ്, പോള്‍

ആറ്റുപുറം, ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!