ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്‌ വാളകം മണ്ഡലം കമ്മിറ്റി

 

വാളകം : തീവ്രവാദം വിസ്മയമല്ല,ലഹരിക്ക് മതമില്ല,ഇന്ത്യ മത രാഷ്ട്രമല്ല എന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ മുദ്രാവാക്യം ഏറ്റെടുത്തു കൊണ്ട് യൂത്ത് കോൺഗ്രസ് വാളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു, സ്മൃതി സംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട് ഉദ്ഘാടനം ചെയ്തു . മഹാത്മാഗാന്ധി കാണിച്ചുതന്ന സഹനത്തിന്റെയും ത്യാഗത്തിന്റെയും മാതൃക പിന്തുടർന്ന് ഇന്ത്യയിലെ മതേതരത്വം ഊട്ടിയുറപ്പിക്കുകയും, ജനാധിപത്യ ശക്തിയായി മാറുകയും, ജനാധിപത്യത്തെ തിരികെ കൊണ്ടുവരുന്നതിനും ഓരോ ജനാധിപത്യവിശ്വാസിക്കും

ഉത്തരവാദിത്വം ഉണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എവിൻ എൽദോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോളിമോൻ സി വൈ, നേതാക്കളായ കെ എം മാത്തുകുട്ടി, ജിജോ പാപ്പാലിൽ,ജെറിൻ ജേക്കബ് പോൾ,മനു ബ്ലായിൽ, വിപിൻ വിജയൻ, ബിനീഷ് സ്‌കറിയ, എബിൻ ജോൺ,സഞ്ജു ജോർജ്, എൽവിൻ രാജു, ജിൽജിത്ത് മാത്യു, എൽദോ പൗലോസ്, അരുൺ കെ ആർ, എൽദോ തങ്കച്ചൻ, മുന്ന ജോൺ, എൽദോ ജോർജ്,മാത്യൂസ് എൽദോ, ബിബിൻ എൽദോ, പ്രെബിൾ തോമസ്, ആൽബിൻ യാകോബ്, എൽദോസ് സന്തോഷ്‌,ബ്ലസ്സൺ ബിജു തുടങ്ങിയവർ സംസാരിച്ചു.

Back to top button
error: Content is protected !!