പട്ടിമറ്റത്ത് വന്‍ കഞ്ചാവ് വേട്ട

പെരുമ്പാവൂര്‍: പട്ടിമറ്റത്ത് വന്‍ കഞ്ചാവ് വേട്ട. വില്‍പ്പനക്കായി എത്തിച്ച
മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ ഗജപതി സ്വദേശി ജയന്ത ഭീരോ (30)യാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലതത്. എറണാകുളത്ത് താമസിക്കുന്ന പ്രതി ഒഡീഷയില്‍ നിന്നും കഞ്ചാവെത്തിച്ച്
ഇടനിലക്കാര്‍ക്ക് ഹോള്‍ സെയിലായി ഒരു കിലോയ്ക്ക് ഇരുപതിനായിരത്തോളം രൂപയ്ക്കാണ് പ്രതി കഞ്ചാവ് വില്‍പന നടത്തുന്നത്. ഇത്തരത്തില്‍ വില്‍പനക്കെത്തിയ ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് പിടിക്കുമെന്നായപ്പോള്‍ ഓടി
രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് സാഹസികമായാണ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ വി.പി.സുധീഷ്, എസ്.ഐ എ.ബി.സതീഷ് , എ.എസ്.ഐ മാരായ കെ.എ.സതീഷ്, സജി ജോസഫ് എസ്.സി.പി.ഒമാരായ ടി.എ.അഫ്‌സല്‍, വിവേക്, അലിക്കുഞ്ഞ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: Content is protected !!