വാഹനാപകടത്തില്‍ മരിച്ച പൗലോസ്. കെ.വി (45)യുടെ സംസ്‌കാരം ചൊവ്വാഴ്ച

മൂവാറ്റുപുഴ: ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച വാളകം സ്വദേശിയുടെ സംസ്‌കാരം ചൊവ്വാഴ്ച. അപകടത്തില്‍ മരിച്ച കുന്നയ്ക്കാല്‍ കാവികുന്നേല്‍ പൗലോസ്. കെ.വി (45)യുടെ സംസ്‌കാരം ചൊവ്വാഴ്ച 10ന്‌ കുന്നയ്ക്കാല്‍ തൃക്കുന്നത്ത് ഓര്‍ത്ത്‌ഡോക്‌സ് പള്ളിയില്‍ നടക്കും. മരിച്ച പൗലോസ് പെയിന്റിംഗ് തൊഴിലാളിയാണ്. തിങ്കളാഴ്ച രാവിലെ 8.30ഓടെ നെഹ്റു പാര്‍ക്കിന് സമീപം ബി.ഒ.സി ടൗണ്‍ യുപി സ്‌കൂളിന്മുന്നില്‍ പൗലോസ് സഞ്ചരിച്ച ബൈക്കും ടോറസ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടയാത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ച് വീണ പൗലോസിനെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഭാര്യ: ലീന.മകന്‍:കെവിന്‍

Back to top button
error: Content is protected !!