യുകെയില്‍ നിര്യാതയായ കാവന കഴിക്കച്ചാലില്‍ നിമ്യ ലിജോ (34) യുടെ സംസ്‌കാരം ഇന്ന്

വാഴക്കുളം: യുകെയില്‍ നിര്യാതയായ കാവന കഴിക്കച്ചാലില്‍ നിമ്യ ലിജോ (34) യുടെ സംസ്‌കാരം ഇന്ന് 4 ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടത്തും. കഴിഞ്ഞ ജനുവരിയില്‍ ലണ്ടനിലെ ഈസ്റ്റ് സസക്സ് എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സിംഗ് ജോലിക്കായി എത്തിയതായിരുന്നു നിമ്യ. കഴിഞ്ഞ മാസം ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തലയില്‍ ട്യൂമര്‍ കണ്ടെത്തുകയും ചെയ്തു. അടിയന്തര ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തിയെങ്കിലും കഴിഞ്ഞ മാസം 30 ന് മരിച്ചു.പിതാവ് പൂക്കാട്ടുപടി പാറയ്ക്കല്‍ മാത്യു,മാതാവ് ആനീസ്.ഭര്‍ത്താവ് ലിജോ ജോര്‍ജ്. മകന്‍ ഡെറിക്.

Back to top button
error: Content is protected !!