ഇന്ധന വില;മുസ്ലിം ലീഗ് ആവോലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

 

മൂവാറ്റുപുഴ: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ആവോലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ഇന്ധന വില നിയന്ത്രിക്കുക ,വില വർധനവീലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന
കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ നയങ്ങൾ തിരുത്തുക,ഇന്ധന വില നിയന്ത്രിച്ച്
സാധാരണക്കാരെ അവശ്യവസ്തുക്കളുടെ വിലയക്കയറ്റത്തിൽ നിന്നും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം. അടൂപ്പറമ്പ് പെട്രോൾ പമ്പിൽ നടന്ന പ്രതിഷേധം സ്വതന്ത്ര കർഷക സംഘം എറണാകുളം ജില്ലാ പ്രസിഡൻ്റ് എം.എം അലിയാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആവോലി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ജമാൽ ചാലിൽ സ്വാഗതം പറഞ്ഞു.ആവോലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഷറഫ് മൈതീൻ കക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഫാറൂഖ് മടത്തോടത്ത്, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ എം കെ മുഹമ്മദ് മാസ്റ്റർ, സി പി അലിയാർ, എം എം മൈതിൻ ഹാജി, അജിംസ് ചിരട്ടിക്കാട്ടിൽ, റഷീദ് ചിരട്ടിക്കാട്ടിൽ, മൂസാ ഹാജി കമ്പനിപ്പടി എന്നിവർ സംസാരിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിലുള്ള
പെട്രോൾ പമ്പുകൾ കേന്ദ്രികരിച്ചു സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൻ്റെ ഭാഗമായിട്ടായിരുന്നു പരിപാടി.

ചിത്രം:ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ആവോലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആടൂപ്പറമ്പ് പെട്രോൾ ബാങ്കിൽ നടത്തിയ
പ്രതിഷേധ സമരം…

Back to top button
error: Content is protected !!