സൈക്കിള്‍ സവാരിക്കിടെ കണ്ടുമുട്ടിയ കൊച്ചു മിടുക്കന് സൈക്കിള്‍ സമ്മാനമായി നല്‍കി ഫ്രണ്ട്സ് സൈക്കിള്‍ ക്ലബ്

ഊന്നുകല്‍: സൈക്കിള്‍ സവാരിക്കിടെ കണ്ടുമുട്ടിയ കൊച്ചു മിടുക്കന് സൈക്കിള്‍ സമ്മാനമായി നല്‍കി ഫ്രണ്ട്സ് സൈക്കിള്‍ ക്ലബ്. ഊന്നുകല്‍ ലിറ്റില്‍ ഫ്‌ളവര്‍ എല്‍. പി. സ്‌കൂള്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി അബിമോന്‍ മനോജിനാണ് എറണാകുളത്തുള്ള ഫ്രണ്ട്സ് സൈക്കിള്‍ ക്ലബ് അംഗങ്ങള്‍ സൈക്കിള്‍ സമ്മാനമായി നല്‍കിയത്. 20 ഓളം പേരടങ്ങുന്ന സവാരി സംഘം യാത്രക്കിടയില്‍ യാദൃച്ഛികമായാണ് തന്റെ പഴയ സൈക്കിളില്‍ അഭ്യാസം നടത്തുന്ന അബിമോനെ കണ്ടത്. ക്ലബ് അംഗങ്ങള്‍ സ്‌കൂള്‍ അധികൃതരുമായി ആലോചിച്ചു സൈക്കിള്‍ സമ്മാനമായി നല്‍കുകയായിരുന്നു. മാമലക്കണ്ടം സ്വദേശി മനോജിന്റെയും ഫെബിമോളുടെയും മകനാണ് അബിമോന്‍. ഫ്രണ്ട്സ് സൈക്കിള്‍ ക്ലബ് പ്രസിഡന്റ് ജോണ്‍സന്‍, ക്ലബ് അംഗങ്ങള്‍ ഹെഡ്മാസ്റ്റര്‍ നോബിള്‍ വര്ഗീസ്,അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!