ഫ്രണ്ട്സ്, അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇനി വൈദ്യുതി ബില്‍ സ്വീകരിക്കില്ല: കെ.എസ്.ഇ.ബി

കൊച്ചി: അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് എന്നിവ വഴി ബില്‍ തുക സ്വീകരിക്കുന്നത് നിര്‍ത്തലാക്കി കെഎസ്ഇബി. പണം കെ എസ് ഇ ബിയുടെ അക്കൗണ്ടിലെത്താന്‍ വൈകുന്നതിനാലാണ് തീരുമാനം. വൈദ്യുതി ബില്‍ തുക കാലതാമസമുണ്ടാകുന്നത് കാരണം ഉപഭോക്താക്കളുടെ പരാതികള്‍ കണക്കിലെടുത്തതാണ് നടപടി. അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് വഴി വൈദ്യുതി ഉപഭോക്താക്കള്‍ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്തുന്നത് വൈകുന്നത് ഉപഭോക്താക്കളെയും ബാധിക്കുന്നുണ്ട്. വൈദ്യുതി ബില്‍ അടച്ച് കഴിഞ്ഞാലും അക്കൗണ്ടില്‍ പൈസ എത്താതത് കാരണം വൈദ്യുതി വിച്ഛേദിക്കുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇത് സംബന്ധിച്ച് ഉപഭോക്താക്കളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് കെഎസ്ഇബിയുടെ തീരുമാനം. എഴുപത് ശതമാനം ഉപഭോക്താക്കളും ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ വഴിയാണ് പണം അടക്കുന്നത്. ഓണ്‍ലൈനായി ബില്ല് അടക്കുന്നതിനായി നിരവധി മാര്‍ഗങ്ങള്‍ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും പണം അടക്കാമെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നുണ്ട്.

 

Back to top button
error: Content is protected !!