എസ്എഫ്ഐ കവളങ്ങാട് ഏരിയാ സമ്മേളനം: സൗഹൃദ ഫുട്ബോള്‍ മത്സരം നടത്തി

കവളങ്ങാട്: എസ്എഫ്ഐ കവളങ്ങാട് ഏരിയ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം സൗഹൃദ ഫുട്ബോള്‍ മത്സരം നടത്തി. പല്ലാരിമംഗലം മിലാന്‍ ടര്‍ഫില്‍ നടന്ന മത്സരം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ കമ്മിറ്റിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയും തമ്മിലായിരുന്നു മത്സരം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് എസ്എഫ്ഐ ടീം വിജയിച്ചു. ഈ മാസം 26ന് വാരപ്പെട്ടിയിലാണ് സമ്മേളനം. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് രാജ്, എസ്എഫ്ഐ ഏരിയാ സെക്രട്ടറി അഭിരാം ഷൈകുമാര്‍, പ്രസിഡന്റ് ഷിബിന്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു

Back to top button
error: Content is protected !!