സൗജന്യ വാക്‌സിൻ ;44 കോടി ഡോസ് വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി.

 

 

മൂവാറ്റുപുഴ : 44 കോടി ഡോസ് വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി. സെറം ഇന്‍സ്റ്റിസ്റ്റിയൂട്ടില്‍ നിന്ന് 25 കോടി ഡോസ് കൊവിഷീല്‍ഡിനും ഭാരത് ബയോടെകില്‍ നിന്ന് 19 കോടി കൊവാക്‌സിനുമാണ് ഓര്‍ഡര്‍ നല്‍കിയത്.

പുതിയ ഓര്‍ഡറിനായി സിറം ഇന്‍സറ്റിറ്റിയൂട്ടിനും ഭാരത് ബയോടെകിനും 30 ശതമാനം തുക അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെയെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ വികെ പോള്‍ വ്യക്തമാക്കി.

രണ്ട് വാക്സിന്‍ നിര്‍മാതാക്കള്‍ക്കും കേന്ദ്രം ഇതിനോടകം നല്‍കിയ ഓര്‍ഡറുകള്‍ക്ക് പുറമേയാണിത്. ഘട്ടംഘട്ടമായി 2021 ഡിസംബറിനുള്ളില്‍ 44 കോടി ഡോസും ലഭ്യമാകും.

Back to top button
error: Content is protected !!