വയോജനങ്ങള്‍ക്കായി സൗജന്യ സ്മാര്‍ട്ട് ഫോണ്‍ കോഴ്‌സ് ആരംഭിക്കുന്നു

മൂവാറ്റുപുഴ : നഗരസഭയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള പദ്ധതിയായ വയോമിത്രം പദ്ധതി ഹെല്‍പ്പ്എജ് ഇന്ത്യ സംഘടനയുമായി സഹകരിച്ച് വയോജനങ്ങള്‍ക്കായി നാലാമത് സൗജന്യ സ്മാര്‍ട്ട് ഫോണ്‍ കോഴ്‌സ് തുടങ്ങുന്നു. 20ന് വൈകുന്നേരം 2.30ന് നഗരസഭ ഓഫീസില്‍ കോഴ്‌സിലേക്ക് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 മുതിര്‍ന്ന പൗരന്മാര്‍ക്കായിരിക്കും അവസരം. നൂതന ടെക്‌നോളജിയുടെ സഹായങ്ങളാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വയം പര്യാപ്തത ഉറപ്പാക്കുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം. സ്മാര്‍ട്‌ഫോണിലെ അടിസ്ഥാന കാര്യങ്ങളുള്‍പ്പെടെ ഗൂഗിളില്‍ സെര്‍ച്ച്, വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടക്കുന്നതിനും, സ്വയം മൊബൈല്‍ ഫോണ്‍-ഡിടിഎച്ച് റീച്ചാര്‍ജ് ചെയ്യുന്നതിനും, പണം അയക്കുന്നതിനും, വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനും, വീഡിയോ കാള്‍ ചെയ്യാനും പഠിപ്പിക്കും. കൂടാതെ കൂടുതല്‍ സംശയ നിവാരണത്തിനുള്ള ബുക്ക്‌ലെറ്റും വിതരണം ചെയ്യും. രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണ്‍ ആവശ്യമാണ്. ഫോണ്‍ : 9072380117.

Back to top button
error: Content is protected !!