സെൻട്രൽ ജുമാമസ്ജിദ് പരിപാലനസമിതിയുടെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി പരിശീലന ക്ലാസ് ആരംഭിച്ചു

മൂവാറ്റുപുഴ : സെൻട്രൽ ജുമാമസ്ജിദ് പരിപാലനസമിതിയുടെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി പരിശീലന ക്ലാസ് ആരംഭിച്ചു. മസ്ജിദ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച ക്ലാസ് ഡോ. മാത്യകുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാലന സമിതി പ്രസിഡന്റ് പി.എസ്.്അഷറഫ് അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം ഷിഹാബുദ്ധീൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കോ- ഓർഡിനേറ്റർ അഷറഫ് മാണിക്യം,. ജനറൽ സെക്രട്ടറി കെ.എം.അബുലൈസ്, മുനിസിപ്പൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. അബ്ദുൽസലാം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ്,എന്നിവർ പ്രസംഗിച്ചു.. 24 ഞായറാഴ്ചകളിലായി 48 ക്ലാസ്സുകളാണ് ഉള്ളത്. രാവിലെ 10 മുതൽ ഒന്നുവരെയും, 2 മുതൽ നാല് വരെയും രണ്ടു സെക്ഷനുകളിലായാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. പ്ലസ്ടു- ഡിഗ്രി തലം മുതലുള്ള ഉദ്യോഗാർഥികൾക്ക് പരിശീലത്തിൽ പങ്കെടുക്കാമെന്ന് പ്രസിഡന്റ് അഷറഫ് പറഞ്ഞു.

Back to top button
error: Content is protected !!