പൈങ്ങോട്ടൂര്‍

സൗജന്യ നെല്‍ വിത്ത് വിതരണം നടത്തി

പൈങ്ങോട്ടൂര്‍: പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പെടുത്തി നെല്‍ കര്‍ഷകര്‍ക്ക് ഉമ നെല്‍ വിത്തു സൗജന്യമായി വിതരണവും കുമ്മായം സബ്സിഡി നിരക്കിലും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നിസാര്‍ മുഹമ്മദ്, ബ്‌ളോക് മെമ്പര്‍ സാലി ഐയ്പ്പ്, വികസന കാ.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ മില്‍സി ഷാജി,ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ സന്തോഷ് ജോര്‍ജ്, ആരോഗ്യ കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ നൈസ് എല്‍ദോ. മെമ്പര്‍മാരായ സാബു മത്തായി, സണ്ണി കാഞ്ഞിരത്തിങ്കല്‍,സാറാമ്മ പൗലോസ്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ മാണി പിട്ടാപ്പിള്ളില്‍,സെബാസ്റ്റ്യന്‍ പറമ്പില്‍, കടവൂര്‍ ഊര്‍ജിതം പാടശേഖരം പ്രസിഡന്റ് ബിജു ഉപ്പൂട്ടുങ്കല്‍, നെല്‍ കര്‍ഷകര്‍,കൃഷി ഓഫീസര്‍ അമ്പിളി സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!