ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് നടത്തി

കൊച്ചി: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് നടത്തി. കേരള പോലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ലാ കമ്മിറ്റി കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ബുധനാഴ്ച രാവിലെ 10 മുതല്‍ ഡിവൈഎസ്പി ഓഫീസിന് മുകളിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ജുവാനപ്പുടി മഹേഷ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. കെപിഎ ജില്ലാ പ്രസിഡന്റ് ടി.ടി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. പെരുമ്പാവൂര്‍ ഐഎസ്എച്ച്ഒ രഞ്ജിത് ആര്‍, ഡോ.നിര്‍മ്മല്‍ മാത്യു അലക്‌സ്, കെപിഒഎ ജില്ലാ സെക്രട്ടറി ബെന്നി കുര്യാക്കോസ്, കെപിഎ ജില്ലാ സെക്രട്ടറി എം.എം അജിത് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം ഷിയാസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ നൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ പരിശോധന ക്യാമ്പില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!