ഇന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സൗജന്യ കോവിഡ് 19 (RTPCR ) പരിശോധന…

 

മൂവാറ്റുപുഴ:സംസ്ഥാനത്തൊട്ടാകെ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് (ഏപ്രിൽ 17 ശനി) രാവിലെ 9.30 മുതൽ 3 pm വരെ മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സൗജന്യ കോവിഡ് 19 പരിശോധന (RTPCR ) ഉണ്ടായിരിക്കുന്നതാണ്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പോളിംഗ് ഏജന്റുമാർ ,രാഷ്ട്രീയ പ്രവർത്തകർ , ആശ – അംഗൻവാടി – കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ , ഓട്ടോ – ടാക്സി ഡ്രൈവർമാർ , ബസ് ജീവനക്കാർ ( KSRTC / PRIVATE ) ഹോട്ടൽ & റസ്റ്റോറന്റ് ജീവനക്കാർ, വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികൾ, തുടങ്ങി പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ള മുഴുവനാളുകളും ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Back to top button
error: Content is protected !!