വനിതകൾക്കായി സൗജന്യ ഫാഷൻ ഡിസൈനിങ് കമ്പ്യൂട്ടർ പരിശീലന പരിപാടി സംഘടിപ്പിക്കും

വാഴക്കുളം: കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൻ്റെ ആഭിമുഖ്യത്തിൽ
വനിതകൾക്കായി സൗജന്യ ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ പരിശീലന പരിപാടി നടത്തുന്നു. ഇതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള സെമിനാർ ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ എവറസ്റ്റ് കവലയിലെ വ്യാപാരഭവൻ ഹാളിൽ നടത്തും. ആവോലി പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും 30 വനിതകളെയാണ് പ്രാഥമികമായി തെരഞ്ഞെടുക്കുന്നത്. സ്ത്രീ ശാക്തീകരണത്തിലൂടെ നാടിന്റെ പുരോഗതി ലക്ഷ്യമിട്ട് തയ്യൽ പരിശീലനവും നൽകും. 2 മുതൽ 18മാസം വരെയുള്ള പരിശീലന പരിപാടിയിൽ 24 ഇനം ഫാഷൻ ഡിസൈനിങ് കോഴ്‌സുകളും 15 കമ്പ്യൂട്ടർ കോഴ്‌സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
രജിസ്ട്രേഷൻ,പരീക്ഷ ചെലവുകൾ പഠിതാക്കൾ നൽകണം.
ഫോൺ:9544064986

Back to top button
error: Content is protected !!