സൗജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയ ക്യാമ്പ് നടത്തി.

 

മൂവാറ്റുപുഴ :ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ & ലയൺസ് ക്ലബ് ഓഫ് കോട്ടയം എമിറേറ്റ്സ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ജനകീയ കർമസേന മൂവാറ്റുപുഴ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയ ക്യാമ്പ് ഇന്നലെ നടത്തി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ വിദഗ്ധരായ ഓപ്റ്റോമെട്രിസ്റ്റ് നേത്ര സംബന്ധമായ എല്ലാ രോഗങ്ങളും പരിശോധിച്ച് ചികിത്സ നിശ്ചയിച്ചു. 125 പരം വ്യക്തികൾ ക്യാമ്പിൽ പങ്കെടുത്തു 38 രോഗികളെ സൗജന്യ തിമിര ശസ്ത്രക്രിയയിൽ തെരഞ്ഞെടുത്തു. ശസ്ത്രക്രിയ നടത്തുന്നത് ഇടപ്പള്ളി ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലിലാണ്.

Back to top button
error: Content is protected !!