മൂവാറ്റുപുഴ

സൗജന്യ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

 

മൂവാറ്റുപുഴ: അമൃത ഔഷധിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പി.ഒ. ജംഗ്ഷനിലുള്ള അമൃത ഔഷധിയുടെ സ്ഥാപനത്തില്‍ വച്ച് ജനുവരി 31 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ സൗജന്യ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെഡിക്കല്‍ ക്യാമ്പില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ സൗജന്യമായി നല്‍കുന്നു. വാത സംബന്ധമായ അസുഖങ്ങള്‍, ത്വക്ക് രോഗങ്ങള്‍, താരന്‍, അലര്‍ജി, അസിഡിറ്റി, മൂലക്കുരു, ആര്‍ത്തവരോഗങ്ങള്‍, ഉളുക്ക്, ചതവ്, വാതസംബന്ധമായ അസുഖങ്ങള്‍ക്ക് അഭ്യംഗം പോലെയുള്ള പഞ്ചകര്‍മ്മ ചികിത്സകള്‍ ലഭ്യമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്നുകളുടെ കൂട്ട് അന്നേദിവസം ഇവിടെ സൗജന്യമായി വിതരണം ചെയ്യുന്നു. അമൃത ഓഷധിയില്‍ പ്രവര്‍ത്തിക്കുന്ന ഇമ്യൂണിറ്റി ക്ലിനിക്കിന്റെ സേവനം തുടര്‍ന്നും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ അവസരം.

Back to top button
error: Content is protected !!
Close