ഫ്രാൻസിസ് ജോർജും,ജോസഫ് വാഴയ്ക്കനും മൂവാറ്റുപുഴയിൽ വോട്ട് രേഖപെടുത്തി.

 

മൂവാറ്റുപുഴ:യുഡിഎഫ് സ്ഥാനാർഥികളായ ഫ്രാൻസിസ് ജോർജും,ജോസഫ് വാഴയ്ക്കനും മൂവാറ്റുപുഴയിൽ വോട്ട് രേഖപെടുത്തി. കാഞ്ഞിരപ്പിള്ളി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കൻ ഇന്ന് വൈകിട്ട് അഞ്ചോടെ മൂവാറ്റുപുഴ നിർമല ജൂനിയർ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹിബ് സൺ ഏബ്രഹാം , ബൂത്ത് പ്രസിഡന്റ് കെ എം നിഷാദ് എന്നിവർക്കൊപ്പമാണ് ജോസഫ് വാഴക്കൻ വോട്ട് ചെയ്യാനെത്തിയത്.ഇടുക്കി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മൂവാറ്റുപുഴ സ്വദേശിയുമായ ഫ്രാൻസിസ് ജോർജ് രാവിലെ മൂവാറ്റുപുഴ ടൗൺ യുപി സ്കൂളിലെ 46 എ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയതിനു ശേഷമാണ് പ്രവർത്തനത്തിനായി ഇടുക്കിയിലേക്ക് പോയത്.

Back to top button
error: Content is protected !!