നാലാം തവണയും എൻ.സി.സി. ദേശീയ പുരസ്ക്കാരം ക്യാപ്റ്റൻ ഡോ: പി.കെ. സുഷന്.

 

മൂവാറ്റുപുഴ: നാലാം തവണയും
എൻ.സി.സി. ദേശീയ പുരസ്ക്കാരം പിറവം ബി.പി.സി. കോളേജ് അധ്യാപകനും എൻ.സി.സി. ഓഫീസറുമായ ക്യാപ്റ്റൻ ഡോ: പി.കെ. സുഷന്. 4 തവണ എൻ.സി.സി. യുടെ ദേശീയ പുരസ്ക്കാരം നേടുന്ന കേരളത്തിലെ ഏക ഓഫീസർ ഇദ്ദേഹമാണ്.
2004 മുതൽ പിറവം ബി.പി.സി. കോളേജിലെ എൻ.സി.സി. ഓഫീസറും ബിസ്സിനസ്സ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ അധ്യാപകനുമാണ് ഡോ: പി.കെ. സുഷൻ. എൻ.സി.സി. യിലെ സ്തുസ്ത്യർഹ സേവനത്തിന് ലഭിക്കുന്ന ദേശീയ പുരസ്ക്കാരം 2013, 2016, 2019 വർഷങ്ങളിൽ ലഭിച്ചിരുന്നു.
2014 ൽ ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരള ലക്ഷദീപ് എൻ.സി.സി. കണ്ടിൻജന്റിന് നേതൃത്വ൦ നൽകിയിട്ടുമുണ്ട്. കോതമംഗലം പാറയിൽ ഫാ. പ്രൊഫ: പി.വി. കുര്യാക്കോസിന്റെയും ഹിൽഷയുടെയും മകനാണ്.
ഭാര്യ: ഡോ. ഷിമ മാത്യു മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയൽ ഗവ;കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്. മക്കൾ:സുമിഷ്, സാവന

Back to top button
error: Content is protected !!