കോതമംഗലത്ത് വിവിധ മോഷണകേസുകളിലെ പ്രതികള്‍ അറസ്റ്റില്‍

കോതമംഗലം: കോതമംഗലത്ത് നാല് മോഷ്ടാക്കള്‍ അറസ്റ്റില്‍. പായിപ്ര പാലോപാലത്തിങ്കല്‍ ഷാഹുല്‍ ഹമീദ് (22), പഴയിടത്ത് അല്‍ത്താഫ് (21), കീരാംപാറ ഊഞ്ഞാപ്പാറ പൂത്തന്‍ പുരയ്ക്കല്‍ ബേസില്‍ (27), പുത്തന്‍പുരയ്ക്കല്‍ അപ്പു (26) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനക്കാരുടെ വര്‍ക്ക് സൈറ്റില്‍ നിന്നും മൊബൈല്‍ ഫോണും, പണവും മോഷ്ടിക്കുകയും, ചേലാട് മിനിപ്പടിയില്‍ നിറുത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ നിന്നും പണം അടങ്ങിയ ബാഗും മോഷണം നടത്തിയ കേസിലെ പ്രതികളാണ് ഷാഹുല്‍ ഹമീദും, അല്‍ത്താഫും. ഊഞ്ഞപ്പാറയിലെ വീട് കുത്തി തുറന്ന് പണവും, ഗ്രഹോപകരണങ്ങളും മോഷണം ചെയ്ത കേസിലെ പ്രതികളാണ് ബേസിലും, അപ്പുവും. എസ്.ഐ മാരായ ആല്‍ബിന്‍ സണ്ണി, എം.എം.റജി, മാര്‍ട്ടിന്‍, എം.റ്റി.റജി, എ.എസ്.ഐമാരായ സലിം, ദേവസി, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 

Back to top button
error: Content is protected !!