ക്രൈം

മൂവാറ്റുപുഴയിൽ നിന്നും നാലരവയസുള്ള പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

മൂവാറ്റുപുഴ – മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്ത. അസം സ്വദേശിനിയായ  നാലരവയസുള്ള പെൺകുട്ടിയെ  ക്രൂരമായി പീഡിപ്പിച്ച ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.  പെൺകുട്ടിയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കിയ ശേഷം സർജറി തീവ്രപരിചരണ വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. കുഞ്ഞിന്റെ അച്ഛനും രണ്ടാനമ്മയുമാണ് കൂടെയുളളത് എന്നതാണ് പ്രാഥമിക വിവരം. ഇവർക്ക് ഇതേക്കുറിച്ച് അറിവില്ലെന്നാണ്  പറയുന്നത്.സംഭവത്തിൽ അസമിലെ പ്രാദേശിക ഭാഷ പ്രവീണ്യമുള്ളവരെ ഇന്നെത്തിച്ചു കൂടുതൽ വിവരം ശേഖരിച്ചശേഷം കേസ് എടുക്കും എന്ന് പോലീസ് പറഞ്ഞു.  കടുത്ത വയറുവേദനയും മറ്റും അനുഭവപെട്ടതോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. അവിടെ നിന്നാണ് കഴിഞ്ഞ ശനിയാഴ്ച മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക്  മാറ്റിയത്. കുഞ്ഞിന്റെ  സ്വകാര്യഭാഗങ്ങളിൽ മുറിവും പരുക്കും  കുടൽപൊട്ടിയതായും കണ്ടെത്തിയത്തിനെ തുടർന്നാണ് വിവരം പോലീസിൽ അറിയിച്ചത്. ഈ കുടുംബത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.പീഡനത്തിനു ഇരയായതായി സംശയിക്കുന്ന പെൺകുട്ടി ഇയാളുടെ ആദ്യ ഭാര്യയിലെ കുട്ടിയാണെന്നും നാട്ടുകാർ പറയുന്നുണ്ട്.ഗുജറാത്താണ് ഇവരുടെ സ്വദേശമെന്നും സംശയം ഉയരുന്നുണ്ട്.

Back to top button
error: Content is protected !!
Close