എംഒഎസ്‌സി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സ്ഥാപക സെക്രട്ടറി എം. ചാക്കോപ്പിള്ളയുടെ ചരമവാര്‍ഷികം ആചരിച്ചു

കോലഞ്ചേരി: എംഒഎസ്‌സി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സ്ഥാപക സെക്രട്ടറി എം. ചാക്കോപ്പിള്ളയുടെ 37-ാം ചരമവാര്‍ഷികത്തിനോട് അനുബന്ധിച്ച് ആശുപത്രിയില്‍ അനുസ്മരണ സമ്മേളനം നടത്തി. ആശുപത്രി വൈസ് പ്രസിഡന്റ് ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പ്രശസ്ത നോവലിസ്റ്റും ചിന്തകനും ഗവേക്ഷകനുമായ സി. രാധാകൃഷ്ണന്‍ ‘ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി :വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആശുപത്രി സെക്രട്ടറി ജോയി. പി. ജേക്കബ്, പ്രൊഫ. എം. പി. മത്തായി, ആശുപത്രി അസിസ്റ്റന്റ് ചാപ്ലെയിന്‍ ഫാ. ബി. സിബിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!